ദൃശ്യ-ശബ്ദ വിസ്മയം തീര്‍ക്കാന്‍ ടിഎസ്എല്‍ X4 QLED ടിവി വിപണിയിലെത്തി

ദൃശ്യ-ശബ്ദ വിസ്മയം തീര്‍ക്കാന്‍ ടിഎസ്എല്‍ X4 QLED ടിവി വിപണിയിലെത്തിയിരിക്കുന്നു. സിഎല്‍ X4 QLED ടിവിയുടെ ക്വാണ്ടം ഡോട്ട് ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 3840X2160 പിക്‌സല്‍ ഉളള ഈ മോഡല്‍ ടിവിക്ക്  1,09,990 രൂപയാണ് വില വരുന്നത്. ഐപിഎസ് എല്‍സിഡി പാനലിനെ അപേക്ഷിച്ച് ചെറിയ സെമികണ്ടക്ടറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇതിന് നിറങ്ങള്‍ കൂടുതല്‍ മിഴിവോടെ പുനഃസൃഷ്ടിക്കാന്‍ കഴിയും. മാത്രമല്ല, ടിസിഎല്‍ X4 QLED ടിവിയില്‍ MEMC 120Hz എന്ന സ്വന്തം സോഫ്റ്റ് വെയറാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള മള്‍ട്ടിമീഡിയ അനുഭവം അത്യന്തം ആസ്വാദ്യകരമാക്കാന്‍ ഇത് സഹായിക്കുന്നു. 60fps വീഡിയോകള്‍ പ്ലേ ചെയ്യുമ്പോള്‍ MEMC ഓരോ ഫ്രെയിമിനും പകര്‍പ്പുണ്ടാക്കി അതിനെ 120 fps വീഡിയോയാക്കി മാറ്റുന്നു. കൂടാതെ,ടിവി-യില്‍ 40 W-ന്റെ ആറ് സ്പീക്കറുകള്‍ ഉപയോഗിച്ചിരിക്കുന്നു.മാത്രമല്ല,മറ്റ് സ്മാര്‍ട്ട് ടിവികളില്‍ ഇല്ലാത്ത എന്നാല്‍ ടിസിഎല്‍ നല്‍കുന്ന ഒരു ഫീച്ചറാണ് ലോക്കല്‍ ഡിമ്മിംഗ്. ഇതില്‍ ഹൈ…

Read More

ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു

ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഷാവോമി. ഈമോഡലിന്റെ  മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് നിലവില്‍ വില കുറഞ്ഞിരിക്കുന്നു. റെഡ്മി 5 പ്രോ, എംഐ എ 2, റെഡ്മി വൈ 2. അടുത്തിടെ റെഡ്മി 6, റെഡ്മി 6എ എന്നീ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കുമാണ് വില വര്‍ധിപ്പിച്ചതിനാലാണ് ഇതിനുപിന്നാലെതന്നെ മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട് ഫോണ്‍ നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കെയാണ് മുന്‍ഗാമിയായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി സ്റ്റോറേജ് പതിപ്പിന് 1000 രൂപ കുറഞ്ഞ് നിലവില്‍ ഇതിന് 13,999 രൂപയാണ് വില വരുന്നത്. ഇത്  ആദ്യം പുറത്തിറക്കിയത് 13,999 രൂപയ്ക്കാണ്. പിന്നീട് ഇതിന് 14999 രൂപയിലേക്ക് വില വര്‍ധിപ്പിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് 1000…

Read More

എയര്‍ബസ്സിന്റെ ബിസ്ലാബ് ആക്സിലറേറ്റര്‍ പദ്ധതിയുടെ ഇന്നവേഷന്‍ സെന്റര്‍ ഉടന്‍ തിരുവനന്തപുരത്ത്  

തിരുവനന്തപുരം: എയര്‍ബസ്സിന്റെ ബിസ്ലാബ് ആക്സിലറേറ്റര്‍ പദ്ധതിയുടെ ഇന്നവേഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് ഉടന്‍ ആരംഭിക്കുന്നു.എയ്റോസ്പേസ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതിന് ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ഇന്നവേഷന്‍ സെന്റര്‍ ഉടന്‍ തിരുവനന്തപുരത്ത്  അരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി. ഇ. ഒ ഡോ. സജി ഗോപിനാഥും എയര്‍ബസ് ഇന്ത്യ ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ. സ്റ്റാന്‍ലിയും ധാരണാപത്രം ഒപ്പുവച്ചത്. മാത്രമല്ല,എയര്‍ബസ്സിന്റെ ബെംഗളൂരു സെന്ററിന് കീഴിലാവും ഇത് പ്രവര്‍ത്തിക്കുക. ലോകത്തിലെ നാലു ബിസ്ലാബുകളില്‍ ഒന്നാണ് ബെംഗളൂരുവിലേത്.കൂടാതെ,ഫ്രാന്‍സിലെ ടുളൂസ്, സ്പെയിനിലെ മാഡ്രിഡ്, ജര്‍മനിയിലെ ഹാംബര്‍ഗ് എന്നിവിടങ്ങളിലാണ് മറ്റു ലാബുകള്‍. തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസ്ലാബില്‍ ആറു മാസത്തെ പരിശീലനം നല്‍കും. എയ്റോസ്പേസ്, പ്രതിരോധ മേഖലയിലെ വിദഗ്ധരെയുള്‍പ്പെടുത്തി ശില്‍പശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കും. ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ്…

Read More

ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി എത്തുന്നു

ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി എത്തുന്നു. കേരളത്തിന് ഇത് അഭിമാനനിമിഷമാണ്. ഇ ലോകത്തെ വമ്പന്മാരായ ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്തേക്കാണ് കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ തോമസ് കുര്യന്‍ ് എത്തിയിരിക്കുന്നത്. ഒറാക്കിളിന്റെ തലപ്പത്ത് 22 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള തോമസ് കുര്യനെ ക്ലൗഡിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇതിന്റെ തലപ്പത്തേക്ക് നിയമിച്ചിട്ടുള്ളത്.  ഗൂഗിള്‍ ക്ലൗഡിന്റെ നിലവിലെ സിഇഒ ഡയാന്‍ ഗ്രീന്‍ ജനുവരിയില്‍ സ്ഥാനമൊഴിയുന്നത് വരെ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതാണ്. അതിനുശേഷം തോമസ് കുര്യന്‍ ഈ ചുമതല ഒറ്റയ്ക്ക് കൈകാര്യം ചെയ്യും. പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ ഇദ്ദേഹം, പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ക്ലൗഡ് ഡാറ്റ സര്‍വ്വീസിന്റെ സിഇഒയാണ് ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ ജോര്‍ജ് കുര്യന്‍.   Please follow and like us:

Read More

സാംസങ് ഗാലക്‌സി എ9 ഇന്ത്യന്‍ ഉടന്‍ വിപണിയിലേയ്ക്ക് എത്തുന്നു

സാംസങ് ഗാലക്‌സി എ9 ഇന്ത്യന്‍ ഉടന്‍ വിപണിയിലേയ്ക്ക് എത്തുന്നു. നവംബര്‍ 20ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. നാല് റിയര്‍ ക്യാമറകളുള്ള ഫോണിന് 39,000 രൂപയാണ് വില മതിക്കുന്നത്. 24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എംപി സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറയുടെ പ്രത്യേകതകള്‍. ബ്ലാക്ക്, പിങ്ക്, ബ്ലു എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളില്‍ അവതരിപ്പിക്കുന്ന ഫോണ്‍ ആമസോണ്‍ ഇന്ത്യയിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാകുന്നതാണ്.  18:5:9 ആസ്പെക്ട് റേഷ്യോ, 2220ണ്മ1080 പിക്സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. കൂടാതെ, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഇതിന്റെ ബാറ്ററി കപ്പാസിറ്റി…

Read More

സക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്

സക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഇതിനുമുമ്പ് രംഗത്ത് ഫേസ്ബുക്കിനെതിരെയുള്ള വിമര്‍ശനങ്ങളെ ചെറുക്കുന്നതിനും എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിനുമായി പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനവും സിഇഒ സ്ഥാനവും ഒന്നിച്ച് കയ്യാളുന്നത് ശരിയായ നടപടിയല്ലെന്ന വിമര്‍ശനവുമുയരുന്നത്.ഒട്ടനവധി വിവര ചോര്‍ച്ചാ സംഭവങ്ങളും സക്കര്‍ബര്‍ഗിന്റെ നേതൃത്വം പര്യാപ്തമല്ലെന്ന വിമര്‍ശനത്തിന് കാരണമാക്കി.   Please follow and like us:

Read More

നടന്‍ കെടിസി അബ്ദുല്ല അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര, നാടക നടന്‍ കെടിസി അബ്ദുല്ല (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.   മുപ്പത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധയകര്‍ഷിച്ചു.  സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി കബര്‍സ്ഥാനില്‍ നടക്കും.   Please follow and like us:

Read More

സു​ക്ക​ര്‍​ബ​ര്‍​ഗ് ഫെയ്സ്ബുക്ക് സി​ഇ​ഒ പ​ദ​വി​യൊ​ഴി​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ നി​ക്ഷേ​പ​ക​ര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് ചെയര്‍മാന്‍, സി.ഇ.ഒ സ്ഥാനത്തു നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് രാജിവയ്ക്കണമെന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ നി​ക്ഷേ​പ​ക​ര്‍ രം​ഗ​ത്ത്. വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഫൈനേര്‍സ് പബ്ലിക്ക് അഫയേര്‍സ് എന്ന പി.ആര്‍ കമ്ബനിയെ, തങ്ങളുടെ എതിരാളികളെ കരിവാരിത്തേക്കാന്‍ ഉപയോഗിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച്‌ ന്യൂയോര്‍ക്ക് ടൈംസിലാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവന്നത്. ഫെയ്‌സ്ബുക്കിനെതിരെയുള്ള വിമര്‍ശനങ്ങളെ ഡിഫൈനേഴ്‌സ് ജൂതവിരുദ്ധ പ്രചാരണങ്ങളാക്കി വ്യാഖ്യാനിച്ചുവെന്നും എതിരാളികളായ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ അഴിച്ചുവിട്ടുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് നിക്ഷേപകര്‍ സുക്കര്‍ബര്‍ഗിനെതിരെ രംഗത്തെത്തിയത്. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്നു സു​ക്ക​ര്‍​ബ​ര്‍​ഗ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നു പ്ര​ധാ​ന നി​ക്ഷേ​പ​ക​രാ​യ ട്രി​ല്യം അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റ് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജൊ​നാ​സ് ക്രോ​ണ്‍ പ​റ​ഞ്ഞു. ഒ​രു പ്ര​ത്യേ​ക മ​ഞ്ഞു​ക​ട്ട പോ​ലെ​യാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ക​ന്പ​നി​യാ​വു​ന്പോ​ള്‍ ചെ​യ​ര്‍​മാ​നും സി​ഇ​ഒ​യും ഒ​രാ​ളാ​കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റൊ​രു മു​ഖ്യ​നി​ക്ഷേ​പ​ക​രാ​യ…

Read More

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. മാര്‍ച്ച്‌ പിരിച്ചുവിടാനായി പോലിസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തി. ലാത്തിചാര്‍ജില്‍ ഒരാള്‍ക്ക് പരുക്കേറ്റു.  സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ഇവിടെയെത്തിയത്. പോലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം ഇപ്പോഴു തുടരുകയാണ്. Please follow and like us:

Read More

അമേരിക്കയില്‍ നിന്നും 14000 കോടി മുതല്‍മുടക്കില്‍ 24 റോമിയോ സീഹോക്ക് ഹെലിക്കോപ്ടറുകള്‍ ഇന്ത്യ വാങ്ങും

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് ആന്റി സബ്മറൈന്‍ ഹെലിക്കോപ്ടറുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യ. ഏകദേശം 14000 കോടി രൂപ മുടക്കിയാണ് ഇരുപത്തിനാല് മള്‍ട്ടി റോള്‍ എംഎച്-60 റോമിയോ ഹെലിക്കോപ്ടറുകള്‍ ഇന്ത്യ സ്വന്തമാക്കുക. ഏതാനും മാസത്തിനകം അമേരിക്കയുമായി കരാര്‍ ഉറപ്പിക്കാനാകുമെന്ന് പ്രതിരോധ വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തിരമായി 24 ഹെലിക്കോപ്ടറുകള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ അമേരിക്കയ്ക്ക് കത്തു നല്‍കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ നീക്കം നിരീക്ഷിക്കാന്‍ റോമിയോ ഹെലിക്കോപ്റ്ററുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Please follow and like us:

Read More